ക​നോ​ലി പ്ലോ​ട്ടി​ലെ വ​ഴി​യോ​ര തു​ണി​ക്ക​ട​യി​ൽ മോ​ഷ​ണം
Wednesday, October 21, 2020 11:15 PM IST
നി​ല​ന്പൂ​ർ; ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​മു​ള്ള വ​ഴി​യോ​ര തു​ണി​ക്ക​ട​യി​ൽ മോ​ഷ​ണം. 50,000 രൂ​പ​യു​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള തു​ണി​ക​ൾ മോ​ഷ​ണം പോ​യ​താ​യി ക​ട​യു​ട​മ നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നി​ല​ന്പൂ​ർ രാ​മം​കു​ത്ത് സ്വ​ദേ​ശി ക​ട​യു​ട​മ അ​ബ്ദു​ൾ അ​സീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
ഇ​രു​ന്പു​കൊ​ണ്ട് നി​ർ​മി​ച്ച പെ​ട്ടി​യു​ടെ ര​ണ്ട് പൂ​ട്ടു​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഏ​ക​ദേ​ശം 50,000 രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ഉ​ട​മ പ​റ​ഞ്ഞു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു ക​ട​യി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഇ​രു​ന്പു പെ​ട്ടി​യു​ടെ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് മോ​ഷ​ണ ശ്ര​മം വി​ഫ​ല​മാ​യ​തെ​ന്ന് ക​രു​തു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.