പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​നം: എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി
Wednesday, September 23, 2020 12:17 AM IST
മ​ല​പ്പു​റം: താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഒ​ൻ​പ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​ൻ​പ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ധു​നി​ക​കെ​ട്ടി​ട​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യാ​ണ് ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്.
താ​നൂ​ർ പ​രി​ധി​യി​ൽ വ​രു​ന്ന രാ​യി​രി​മം​ഗ​ലം, പ​രി​യാ​പു​രം, അ​ഞ്ചു​ടി ക​ട​പ്പു​റം, മു​ക്കോ​ല താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ക​ര, മൂ​ല​ക്ക​ൽ ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി​പ്പു​ഴ, എ​ര​നെ​ല്ലൂ​ർ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ളാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​തു​ക്കി പ​ണി​യു​ന്ന​ത്. സി​ഡ്കോ​യ്ക്കാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ ചു​മ​ത​ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വി ​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
നി​ല​വി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഒ​ൻ​പ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും എ​ത്ര​യും വേ​ഗം പു​തു​മോ​ടി​യി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ക​ർ​ഷ​ണീ​യ​മാ​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ചെ​റി​യ​മു​ണ്ട​ത്തെ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​വും പു​തു​ക്കി പ​ണി​യു​ന്നു​ണ്ട്. ഇ​തി​നും ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എം​എ​ൽ​എ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.