പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മാ​ലി​ന്യം ത​ള്ളി​യ​തു ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു
Thursday, August 13, 2020 11:34 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് ദു​ർ​ഗ​ന്ധ​വും മാ​ലി​ന്യം വി​ത​റി​യ​തും കാ​ര​ണം ഓ​ഫീ​സി​ന​ക​ത്തേ​ക്കു ക​യ​റാ​നാ​യി​ല്ല .ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​നു
പു​റ​ത്തു നി​ൽ​പ്പു സ​മ​രം ന​ട​ത്തി. ഇ​തി​നി​ട​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ ഒ​ട്ടേ​റെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു സേ​വ​നം ല​ഭ്യ​മാ​കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നു. കോ​വി​ഡ്-19 ഉം ​മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​യ സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വ​രേ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മാ​ലി​ന്യം ത​ള്ളി​യ
ഡി​വൈ​എ​ഫ്ഐ​യു​ടെ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​സ്ക​രി​ക്കാ​നാ​യി
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ കൊ​ണ്ടി​ട്ട മാ​ലി​ന്യ​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വ​ഴി​ക​ളി​ലും ത​ള്ളി​യ​ത്. പ​ഴ​ക്ക​മു​ള്ള മാ​ലി​ന്യ​മാ​യ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു ക​യ​റാ​നാ​കാ​തെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളും ഏ​റെ വി​ഷ​മി​ച്ചു .ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​റ​മേ കൃ​ഷി​ഭ​വ​ൻ, ഗ്രാ​മ​സേ​വ​ക​ൻ, തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, തു​ട​ർ വി​ദ്യാ​കേ​ന്ദ്രം, സി​ഡി​എ​സ് തു​ട​ങ്ങി വി​വി​ധ ഓ​ഫീ​സു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മാ​ലി​ന്യം ത​ള്ളി​യ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മാ​ലി​ന്യം ത​ള്ളി​യ ന​ട​പ​ടി​യി​ൽ സി​പി​എ​മ്മി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​നും പ്ര​തി​ഷേ​ധ​മു​ണ്ട്.