കോ​വി​ഡ് വ്യാ​പ​നം: നി​ല​ന്പൂ​രി​ലും ചാ​ലി​യാ​റി​ലും പ​രി​ശോ​ധ​ന ശ​ക്തം
Wednesday, August 12, 2020 11:50 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​ല​ന്പൂ​രി​ലും ചാ​ലി​യാ​റി​ലും പ​രി​ശോ​ധ​ന​ക​ളും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ശ​ക്ത​മാ​ക്കി. നി​ല​ന്പൂ​ർ ടൗ​ണി​ലു​ൾ​പ്പെ​ടെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ടൗ​ണി​നു പു​റ​മെ ഒ​ഴി​ഞ്ഞ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​ക പോ​ലീ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ് പ​രി​ശോ​ധ​ന​യു​ണ്ട്.
ചാ​ലി​യാ​റി​ൽ തൊ​ഴി​ലു​റ​പ്പ് മേ​റ്റി​നു​ൾ​പ്പെ​ടെ ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തു .23 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 11 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി.
ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പെ​രു​വ​ന്പാ​ടം സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ൻ ക​യ​റി​യ മൂ​ന്നു ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി. ഇ​യാ​ൾ ചെ​ക്ക് കൈ​മാ​റി​യ അ​ക​ന്പാ​ടം വ​നി​താ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ നി​ന്നു ഇ​യാ​ളു​ടെ ചെ​ക്ക് സ്വീ​രി​ക​രി​ച്ച ര​ണ്ടു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും നിരീക്ഷണത്തിൽ പോ​യി. ഇ​ടി​വ​ണ്ണ വ​നി​താ ബാ​ങ്കി​ലും ഇ​യാ​ൾ എ​ത്തി​യി​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​ന്പൂ​ർ, വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, ക​രു​ളാ​യി, ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ൽ, എ​ട​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പ​ന​മു​ണ്ട്.