കൈ​പ്പി​നി​ക്ക​ട​വി​ൽ പു​തി​യ പാ​ല​ം: നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, June 29, 2020 11:44 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി​ക്ക​ട​വി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ പാ​ല​ത്തി​ന് പ​ക​രം നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് 13 കോ​ടി 20 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
99.7 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ ഓ​യി​ഡ് സ്ലാ​ബ് ഡി​സൈ​നി​ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. 18 മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ച​ട​ങ്ങി​ൽ പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​സ്.​മ​നോ​മോ​ഹ​ൻ, എ​സ്.​ഹ​രീ​ഷ്, രാ​മ​കൃ​ഷ്ണ​ൻ പാ​ല​ശ്ശേ​രി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന, ബ്ളോ​ക്ക് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി വ​ർ​ഗീ​സ്, പ​ര​പ്പ​ൻ ഹം​സ, പ​ഞ്ചാ​യ​ത്തം​ഗം യാ​മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ആ​ർ.​റെ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.