സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കെഎ​സ്ആ​ർ​ടി​സി ജി​ല്ല​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങി
Wednesday, May 20, 2020 10:56 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19നെ ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ൽ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല​യ്ക്ക​ക​ത്ത് വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി ഇ​ന്ന​ലെ 29 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മ​ല​പ്പു​റം, നി​ല​ന്പൂ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി ഒ​ൻ​പ​ത് വീ​ത​വും പൊ​ന്നാ​നി​യി​ൽ നി​ന്ന് ആ​റും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് അ​ഞ്ചും സ​ർ​വീ​സു​ക​ൾ ന​ട​ത്തി. നി​ല​വി​ൽ ജി​ല്ല​യ്ക്ക​ക​ത്ത് മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട് ഏ​ഴി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
മ​ല​പ്പു​റം ഡി​പ്പോ​യി​ൽ നി​ന്ന് തി​രൂ​ർ, അ​രീ​ക്കോ​ട്, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യാ​ണ് ഒ​ൻ​പ​ത് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. നി​ല​ന്പൂ​രി​ൽ നി​ന്ന് വ​ഴി​ക്ക​ട​വ് -കൊ​ണ്ടോ​ട്ടി റൂ​ട്ടി​ൽ ആ​റ് സ​ർ​വീ​സും നി​ല​ന്പൂ​ർ പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ മൂ​ന്ന് സ​ർ​വീ​സു​ക​ളും അ​ട​ക്കം ഒ​ൻ​പ​ത് സ​ർ​വീ​സു​ക​ളു​മാ​ണ് ന​ട​ത്തി​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി, നി​ല​ന്പൂ​ർ, അ​രീ​ക്കോ​ട്, വ​ളാ​ഞ്ചേ​രി, യൂ​ണി​വേ​ഴ്സി​റ്റി ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യാ​ണ് അ​ഞ്ച് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. പൊ​ന്നാ​നി ഡി​പ്പോ​യി​ൽ നി​ന്നും ആ​റ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ഇ​തു കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കാ​യി കെഎസ്ആ​ർ​ടി​സി​യു​ടെ പ​ത്ത് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും ജി​ല്ല​യി​ൽ ദി​വ​സേ​ന ന​ട​ത്തു​ന്നു​ണ്ട്.
സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രോ​ഗ്യ​ജാ​ഗ്ര​ത ഉ​റ​പ്പു വ​രു​ത്തി​യാ​ണ് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ര​ണ്ട് പേ​ർ​ക്കി​രി​ക്കാ​വു​ന്ന സീ​റ്റി​ൽ ഒ​രാ​ളും മൂ​ന്നു പേ​ർ​ക്കി​രി​ക്കാ​വു​ന്ന സീ​റ്റി​ൽ അ​ക​ലം പാ​ലി​ച്ച് ര​ണ്ടു​പേ​രു​മാ​ണ് യാ​ത്ര ചെ​യ്ത​ത്.
നി​ശ്ചി​ത സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പി​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ക​യ​റി മു​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റു​ന്ന​തി​ന് മു​ൻ​പ് കൈ​ക​ൾ അ​ണു​വി​മു​ക്തമാ​ക്കാ​നാ​യി എ​ല്ലാ ബ​സു​ക​ളി​ലും സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.