വ്യാ​ജ സ്വ​ർ​ണവെ​ള്ള​രി ത​ട്ടി​പ്പ്: വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് പ​രാ​തി​ക​ൾ കൂടി
Monday, March 30, 2020 10:46 PM IST
എ​ട​ക്ക​ര: വ്യാ​ജ സ്വ​ർ​ണവെ​ള്ള​രി ത​ട്ടി​പ്പ് കേ​സി​ൽ ഇ​ന്ന​ലെ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ മൂ​ന്ന് പ​രാ​തി​ക​ൾ​കൂ​ടി എ​ത്തി.
കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശ​യും, അ​ട്ട​പ്പാ​ടി മ​ത​സ്ഥാ​പ​ന ഭാ​ര​വാ​ഹി​യും, തൃ​ശ്ശൂ​ർ കേ​ച്ചേ​രി സ്വ​ദേ​ശി എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളാ​ണ് ഇ​ന്ന​ലെ പ​രാ​തി​യു​മാ​യി വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്.
സ്വ​ർ​ണ​വെ​ള്ള​രി​യു​ടെ മ​റ​വി​ൽ പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യി​ൽ നി​ന്നും ആ​റ് ല​ക്ഷം രൂ​പ​യും, അ​ട്ട​പ്പാ​ടി സ്ഥാ​പ​ന ഭാ​ര​വാ​ഹി​യി​ൽ നി​ന്നും നാ​ല് ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​ര​വും, കേ​ച്ചേ​രി സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷ​വു​മാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.
അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കാ​ൻ സി.​ഐ പി.​കെ ബ​ഷീ​ർ ഇ​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
പ​ത്ര​വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ​് ത​ട്ടി​പ്പി​നി​ര​ക​ളാ​യ​വ​ർ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.