ഹോ​സ്റ്റ​ലു​ക​ൾ വി​ട്ടു ന​ൽ​കി മൗലാന
Sunday, March 29, 2020 10:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മൗ​ലാ​ന ന​ഴ്സിം​ഗ് കോ​ള​ജ്, മൗ​ലാ​നാ ഫാ​ർ​മ​സി കോ​ള​ജ് എ​ന്നി​വ​യു​ടെ ഹോ​സ്റ്റ​ലു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി. മൗ​ലാ​നാ ഫാ​ർ​മ​സി കോളജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷ​ബ്ന​യി​ൽ നിന്നു അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​രു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ഘോ​ഷ്. ജി.​ശ്രീ​കു​മാ​ർ, മൗ​ലാ​ന കോ​ളേ​ജ് അ​ധി​കാ​രി​ക​ളാ​യ ഡോ.സോ​മി, ല​ക്ച​റ​ർ ഡോ.അ​ശ്വ​തി, കെ. ​ജി​തേ​ഷ്, മ​നോ​ജ് ചോ​ല​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
58 മു​റി​ക​ളും 228 ബെ​ഡു​ക​ളു​മാ​ണ് ഇ​തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ക​ളും ടോ​യ് ലെറ്റു​ക​ളും ബെ​ഡു​ക​ളും ശു​ചീ​ക​രി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.