ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്കം 118 ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ച്ചതായി മ​ന്ത്രി കെ.​ടി ജ​ലീ​ൽ
Saturday, March 28, 2020 11:21 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്കം 118 പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ഇ​തി​ൽ 24 പു​തി​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റു​ക​ൾ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടും.

ജി​ല്ല​യി​ലെ 117 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഇ​നി മു​ത​ൽ തു​ട​ർ​ച്ച​യാ​യി വൈ​കി​ട്ട് ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​നാ​ൽ ഇ​വി​ടെ​യു​ള്ള മ​റ്റു രോ​ഗി​ക​ളെ ജി​ല്ല, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. മ​ഞ്ചേ​രി​യി​ലെ വെ​ട്ടേ​ക്കോ​ട്, മം​ഗ​ല​ശേ​രി അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ആ​റു മ​ണി വ​രെ ആ​ക്കി​യ​തോ​ടൊ​പ്പം ചെ​ര​ണി​യി​ലെ ജി​ല്ലാ ടിബി ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ആ​രോ​ഗ്യ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ, വൃ​ക്ക മാ​റ്റി​വ​യ്ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ​വ​ർ എ​ന്നി​വ​ർ​ക്കു​ള്ള മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ട​ക്കം വ​രാ​തെ നോ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ ഉ​ൾ​പ്പ​ടെ മാ​റ്റി​വ​യ്ക്കു​ന്ന​തി​ൽ മ​ത സം​ഘ​ട​ന നേ​താ​ക്ക​ൾ ന​ൽ​കി​യ പി​ന്തു​ണ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വ​ലി​യ സ​ഹ​ക​ര​ണ​മാ​ണ് വി​വി​ധ മ​ത സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ൽ കാ​ണി​ച്ച​ത്. വ​ലി​യൊ​രു ആ​ൾ​ക്കൂ​ട്ടം രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ ഇ​വ​രു​ടെ നീ​ക്ക​ത്തി​ലൂ​ടെ സാ​ധ്യ​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യാ​ണ് നി​ങ്ങ​ൾ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ് ഉ​ത്ത​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി ആ​ളു​ക​ൾ പൊ​തു​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ചര്യത്തി​ൽ വി​പ​രീ​ത ഫ​ല​മാ​ണു​ണ്ടാ​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് ന​മു​ക്കി​പ്പോ​ൾ ചെ​യ്യാ​നു​ള്ള​ത്. എ​ന്നാ​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്ക് അ​വ​ർ​ക്ക് രം​ഗ​ത്തി​റ​ങ്ങാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് അ​നു​വ​ദി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലെ​ന്നും നി​ല​വി​ൽ ജി​ല്ല​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ജി​ല്ല​യി​ൽ എ​വി​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് അ​ന​സ്തേ​ഷ്യ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് 19 അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​വി. രാ​ജ​ൻ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​രാ​ജീ​വ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.