കേ​ര​ളോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ തു​ട​ങ്ങി
Monday, October 21, 2019 12:01 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഷാ​ജി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി മേ​ലാ​റ്റൂ​ർ യൂ​ത്ത് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും അ​ത്താ​ണി കൈ​ര​ളി ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തോ​ടെ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് കെ.​കെ.​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വോ​ളി​ബോ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​രം​ഭം​കു​റി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് വോ​ളി​ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.
​ക​ർ​ക്കി​ടാം​കു​ന്ന് ഐ​സി​എ​സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ക്രി​ക്ക​റ്റ് ടു​ര്ണ​മെ​ന്‍റി​ൽ 12 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.
ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ലി​യോ​ണ്‍ മേ​ലാ​റ്റൂ​രും വൈ​എ​ഫ്സി ച​ന്ത​പ്പ​ടി​യു​മാ​ണ് മ​ത്സ​രി​ച്ച​ത്. ലി​യോ​ണ്‍ മേ​ലാ​റ്റൂ​ർ 12 റ​ണ്‍​സി​ന് ജ​യി​ച്ചു. മ​ത്സ​ര​ങ്ങ​ൾ 27 വ​രെ ന​ട​ക്കും.