ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ തുടരുന്നു
1443950
Sunday, August 11, 2024 5:59 AM IST
എടക്കര: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി ഇന്നലെയും ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ നടത്തി. എംഎസ്പി, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ നീര്‍പുഴമുക്കം മുതല്‍ അമ്പിട്ടാംപൊട്ടി വരെയുള്ള ഭാഗങ്ങളിലായിരുന്നു പരിശോധന.
എന്നാല്‍ ഇന്നലെ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ചാലിയാറിന്റെ തീരങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഈ ഭാഗങ്ങളില്‍ മണ്ണ് മാറ്റി പരിശോധന നടത്തുന്നുണ്ട്.
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം വരും ദിവസങ്ങളിലും പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തും. വാര്‍ഡ് മെന്പര്‍മാര്‍ നല്കുന്ന നിര്‍ദേശ പ്രകാരമായിരിക്കും തെരച്ചിലിനുള്ള സ്ഥലങ്ങള്‍ തീരുമാനിക്കുന്നത്.