കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് പഠന, കായിക ഉപകരണങ്ങള്‍ നല്കി
1427719
Friday, June 7, 2024 5:42 AM IST
മലപ്പുറം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി നിലമ്പൂര്‍ മുതുകാട് ഭാരത് മാതാ യുപി സ്കൂളിലെ കുട്ടികള്‍ക്ക് പഠന, കായികോപകരണങ്ങള്‍ വിതരണം ചെയ്തു. സ്നേഹസ്പര്‍ശം എന്ന പേരില്‍ നടന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ് , സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡോ. ബാബു വര്‍ഗീസ്, സെക്രട്ടറി എ.കെ. അഷ്റഫ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശിവദാസ് പിലാപ്പറമ്പില്‍, ജില്ലാ കമ്മിറ്റി അംഗം സാജിത,
ഇബ്രാഹിം, പിടിഎ പ്രസിഡന്റ് നൗഷാദ് തടത്തില്‍, എംടിഎ പ്രസിഡന്റ് റിയാന, സ്കൂള്‍ ഹെഡ്മിസ്ട്രസ് ജൈനി ജോസി, സ്റ്റാഫ് സെക്രട്ടറി ഇ.ജെ. ഷെര്‍ലി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് സ്നേഹസ്പര്‍ശം പരിപാടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അറിയിച്ചു.