എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 13, 2022 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​തു​ഗ്രാം മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പാ​ങ്ങ് ചേ​ണ്ടി സ്വ​ദേ​ശി തൈ​ര​നി​ൽ അ​ബ്ദു​ൾ​വാ​ഹി​ദി (29)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളു​രൂ​വി​ൽ നി​ന്നു ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഇ​വ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ചി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ള​ത്തൂ​ർ ടൗ​ണു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സി​ഐ അ​ല​വി, എ​സ്ഐ നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​നു സ​മീ​പ​ത്തു നി​ന്നു അ​ബ്ദു​ൾ വാ​ഹി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​ർ, സി​ഐ സി.​അ​ല​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സി.​കെ.​നൗ​ഷാ​ദ്, ജൂ​ണി​യ​ർ എ​സ്ഐ ഷൈ​ലേ​ഷ്, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ മാ​രാ​യ ഷാ​ലു, ഉ​ല്ലാ​സ്, മി​ഥു​ൻ, കൈ​ലാ​സ്, നി​ഖി​ൽ എ​ന്നി​വ​രും ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.