ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ സം​ഗ​മം
Monday, August 8, 2022 12:25 AM IST
കാ​ളി​കാ​വ്: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സം​ഘ​ട​ന​യാ​യ കേ​ര​ള റ​ബ​ർ ടാ​പ്പേ​ഴ്സ് യൂ​ണി​യ​ൻ (കെ​ആ​ർ​ടി​യു) കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ സം​ഗ​മ​വും അ​നു​മോ​ദ​ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തോ​ടൊ​പ്പം ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി വാ​ങ്ങി കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​തും സം​ഘ​ട​ന​യു​ടെ മി​ക​വ് വ​ർ​ധി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
കെ​ആ​ർ​ടി​യു യൂ​ണി​യ​നി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പാ​സാ​യ കു​ട്ടി​ക​ളെ​യും യൂ​ണി​യ​നി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും യൂ​ണി​യ​ൻ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. കെ​ആ​ർ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി. ​സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ഹ​നീ​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​നി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ്, ഏ​ലി​യാ​സ്, വി​ജ​യ​ൻ, ജ​ലീ​ൽ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം. ​സു​നീ​ർ ബാ​ബു, പി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.