അങ്ങാടിപ്പുറം: പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വിറക് വിതരണ സമരം സംഘടിപ്പിച്ചു. വലന്പൂരിൽ നടന്ന സമരം ഷബ്ന ഫൈസലിനു വിറക് നൽകി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്.അനീഷ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വിലയിൽ വൻ താഴ്ച ഉണ്ടായിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വൻവർധനവാണ് രാജ്യത്തുണ്ടായിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു. അതിനു പുറമെയാണ് പാചകവാതക വില ഒരു മാസത്തനിടയിൽ നൂറുരൂപയിൽ കൂടുതലായി വർധിച്ചിട്ടുള്ളത്. ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര ഗവണ്മെന്റിനു ചൂട്ടു പിടിക്കുന്ന സമീപനമാണ് സംസ്ഥാന ഗവണ്മെന്റും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവദാസ് അധ്യക്ഷത വഹിച്ചു.
എം. ഫൈസൽ, കെ.ടി. ജബ്ബാർ, വിജയൻ മുന്നാക്കൽ, പി.കെ. അസിസ്, വി. അഷറഫ്, കെ.ടി.ഫാസിൽ, പി.ടി.മാത്യു, സേവാദൾ വനിതാ വിഭാഗം ജില്ലാ ചെയർമാൻ സിബി, അമൽ, മെഹറൂഫ്, ഉണ്ണി, റോയ് വലന്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏലംകുളം: മണ്ഡലം യൂത്ത് കോണ്‍ഗ്രസ്് കമ്മിറ്റി വിറക് വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ജലീൽ കുന്നക്കാവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ആഷിഖ്, എൻ. ഷൈജു, സുനിൽ. സി. വിപിൻദാസ് എന്നിവർ നേതൃത്വം നൽകി. കോണ്‍ഗ്രസ്് നേതാക്കളായ എ.കെ മുഹമ്മദ്, പ്രകാശൻ, നെച്ചിയിൽ അബൂബക്കർ, ഹുസൈൻ മാടാല, മൊയ്തുപ്പ പാലേങ്ങൽ, മഹിളാ കോണ്‍ഗ്രസ് പ്രതിനിധി ബിന്ദു ചെങ്ങണംപറ്റ, സി.പി.അരുണ്‍, ജുനൈദ് ഏലംകുളം എന്നിവർ പ്രസംഗിച്ചു.