ആശങ്കയും പ്രതീക്ഷയും... പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ൽ പു​ഞ്ച​ക്കൃ​ഷി
Tuesday, January 25, 2022 11:26 PM IST
ഷാ​ഫി ച​ങ്ങ​രം​കു​ളം

ച​ങ്ങ​രം​കു​ളം: ജ​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ൾ​മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ൽ പു​ഞ്ച​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. കാ​ലാ​വ​സ്ഥ​യും കോ​വി​ഡും പ്ര​തി​സ​ന്ധി തീ​ർ​ക്കു​ന്പോ​ഴും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യും അ​തി​ലേ​റെ ആ​ശ​ങ്ക​യോ​ടെ​യു​മാ​ണ് ഇ​ത്ത​വ​ണ​യും ക​ർ​ഷ​ക​ർ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടി​യ​തു പ​ല​യി​ട​ത്തും കൃ​ഷി​യി​റ​ക്കു​ന്ന​തി​നു കാ​ല​താ​മ​സം വ​രു​ത്തി​യി​ട്ടു​ണ്ട്. കൃ​ഷി​യി​റ​ക്കാ​ൻ താ​മ​സം നേ​രി​ടു​ന്ന​തും വ​ലി​യ രീ​തി​യി​ൽ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

മ​ഴ നേ​ര​ത്തെ എ​ത്തി​യാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ഏ​ക്ക​ർ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന അ​വ​സ്ഥ കോ​ൾ നി​ല​ങ്ങ​ളി​ൽ പ​തി​വാ​ണ്. മ​ഴ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​ര​ൾ​ച്ച മൂ​ല​വും കൃ​ഷി ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​. വെ​ള്ള​മൊ​ഴു​ക്കി ക​ള​യു​ന്ന​തി​നും കെ​ട്ടി നി​ർ​ത്തു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ നൂ​റ​ടി​തോ​ട് കാ​ടു മൂ​ടു​ക​യും പാ​യ​ൽ വ​ന്നു നി​റ​യു​ക​യും ചെ​യ്ത​തോ​ടെ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.അതിനാൽ കൃ​ഷി​യി​റ​ക്കി​യ​വ​ർ വ​ര​ൾ​ച്ച​ഭീ​ഷ​ണി നേ​രി​ടും.

തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ട്ടി​ക്ക​ട​വ് മു​ത​ൽ മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഒ​ത​ളൂ​ർ മു​ത​ൽ പൊ​ന്നാ​നി ബി​യ്യം വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന നൂ​റ​ടി തോ​ടി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ല. പ്ര​ള​യ​ത്തി​ലും മ​റ്റു​മാ​യി തോ​ട്ടി​ൽ മ​ണ്ണ​ടി​ഞ്ഞ​തി​നാ​ൽ ആ​ഴ​വും സം​ഭ​ര​ണ​ശേ​ഷി​യും കു​റ​ഞ്ഞു.

പ​ണ്ടു കാ​ല​ങ്ങ​ളി​ൽ ബ​ണ്ട് കെ​ട്ടു​ന്ന​തി​നാ​യി നൂ​റ​ടി തോ​ട്ടി​ൽ നി​ന്നു മ​ണ്ണു ക​യ​റ്റി​യി​രു​ന്നെ​ങ്കി​ലും സ്ഥി​രം ബ​ണ്ട് സം​വി​ധാ​നം വ​ന്ന​തോ​ടെ ഇ​തും നി​ല​ച്ചു. തോ​ട് ന​വീ​ക​രി​ച്ച് വെ​ള്ളം ഒ​ഴു​കു​ന്ന​തി​നും കൃ​ഷി ആ​വ​ശ്യ​ത്തി​നു വെ​ള്ളം കെ​ട്ടി നി​ർ​ത്തു​ന്ന​തി​നും സ​ജ്ജീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ട​ലാ​സി​ലാ​ണ്.

മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഹെ​ക്ട​ർ ക​ണ​ക്കി​ന് കോ​ൾ​പ്പാ​ട​ങ്ങ​ളി​ലാ​ണ് വേ​ന​ൽ​കാ​ല​മാ​കു​ന്ന​തോ​ടെ പു​ഞ്ച​കൃ​ഷി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 22 കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് പൊ​ന്നാ​നി കോ​ൾ​മേ​ഖ​ല. 56 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 56 ല​ധി​കം കോ​ൾ സ​മി​തി​ക​ൾ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യി പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലു​ണ്ട്.

കോ​ൾ പ​ട​വു​ക​ളി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യോ​ടെ​യാ​ണ് കൃ​ഷി​യു​ടെ തു​ട​ക്കം. പ​ന്പിം​ഗ് പൂ​ർ​ത്തി​യാ​യാ​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കും. തു​ട​ർ​ന്ന് വ​യ​ലു​ക​ൾ ഉ​ഴു​തു​മ​റി​ച്ച് ഞാ​റു​ന​ടാ​നാ​യി പാ​ക​പ്പെ​ടു​ത്തും. ഉ​യ​ർ​ന്ന കോ​ൾ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ന​വം​ബ​ർ മു​ത​ൽ ത​ന്നെ ഞാ​റു ന​ടു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച് മെ​യ് മാ​സ​ത്തോ​ടെ കൊ​യ്ത്ത് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

വെ​ള്ളം കെ​ട്ടി നി​ർ​ത്തു​ന്ന ബ​ണ്ടു​ക​ൾ പൊ​ട്ടി പ​ല​പ്പോ​ഴും നൂ​റു​ക്ക​ണ​ക്കി​നു ഏ​ക്ക​ർ കൃ​ഷി വെ​ള്ള​ത്തി​ലാ​കു​ന്ന കോ​ൾ മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ബ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും കോ​ൾ വി​ക​സ​ന​ത്തി​നു​മാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. പ​ല​പ്പോ​ഴും ഇ​ത് ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ കൂ​ട്ടു​ക​യാ​ണ്. ബ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ൽ മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

കോ​ൾ മേ​ഖ​ല​യി​ലെ ചീ​ന​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കാ​ൻ മ​ല​പ്പു​റം ക​ള​ക്ട​ർ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ചീ​ന​ൽ കെ​ട്ടി​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. മ​ത്സ്യ​ങ്ങ​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന ഈ ​മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ചി​രു​ന്നു. ഇ​ത്ത​രം ചീ​ന​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ബ​ണ്ട് ത​ക​ർ​ച്ച​ക​ൾ​ക്കു കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.