പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണം: എ​ൻ​സി​പി
Thursday, September 16, 2021 12:41 AM IST
മ​ക്ക​ര​പ്പ​റ​ന്പ്: കോ​വി​ഡ് കാ​ര​ണം സ​ർ​വീ​സ് നി​ർ​ത്തി വ​ച്ച നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു എ​ൻ​സി​പി മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി ക​ണ്‍​വ​ൻ​ഷ​ൻ റെ​യി​ൽ​വെ അ​ധി​കാ​രി​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.
മ​ക്ക​പ​റ​ന്പി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.രാ​മ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.പ്രേ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി.ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ലാ​യു​ധ​ൻ, ടി.​കെ.സു​ന്ദ​ര​ൻ, പാ​ലോ​ളി സ​ലീം, ഭാ​സ്ക​ര​ൻ നാ​യ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്

മ​ല​പ്പു​റം: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​ബ്ജൂ​ണി​യ​ർ (2007, 2008 ജ​നി​ച്ച​വ​ർ), ജൂ​ണി​യ​ർ (2005, 2006 ജ​നി​ച്ച​വ​ർ) വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ന​ട​ത്തു​ന്നു. ഫോ​ണ്‍: 0483 2734701, 9495243423, 9496244711.