എ​ച്ച്എ​സ്എ​സ്ടി​എ സ​മ​ര​ശൃം​ഖ​ല
Thursday, August 5, 2021 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ശൃം​ഖ​ല പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ന​ടത്തി. 2016 ൽ ​ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രെ സീ​നി​യ​റാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ൽ പ്ര​തീ​കാ​ത്മ​ക ഒ​പ്പു ചാ​ർ​ത്തി ഉ​ത്ത​ര​വു പു​റ​ത്തി​റ​ക്കി​യാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് ജൂ​ണി​യ​ർ അ​ധ്യാ​പ​ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​നു​ള്ള എ​ച്ച്എം ക്വാ​ട്ട അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​രു​ടെ ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, പു​തി​യ​താ​യി ജോ​യി​ൻ ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ സ​ർ​വീ​സ് ന​ഷ്ടം പ​രി​ഹ​രി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​ച്ച് സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​നെ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര പ​ര​ന്പ​ര ന​ട​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ലി​പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ഷ്റ​ഫ്, എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​സ​ന്തോ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം.​ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡോ.​എ​സ്.​എ​ൻ.​മ​ഹേ​ഷ് ബാ​ബു, സം​സ്ഥാ​ന​നേ​താ​ക്ക​ളാ​യ ടി.​എ​സ്.​ഡാ​നി​ഷ്, ഡോ.​വി.​അ​ബ്ദു​സ​മ​ദ്, മു​ഹ​മ്മ​ദ് റ​സാ​ഖ്, പ്ര​ശാ​ന്ത്, അ​ഫ്സ​ൽ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.