മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ കോ​ള​നി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, August 4, 2021 12:49 AM IST
എ​ട​ക്ക​ര: പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ കു​ന്പ​ള​പ്പാ​റ കോ​ള​നി​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കു​ന്പ​ള​പ്പാ​റ കോ​ള​നി​യി​ലെ യു​വാ​വി​ന് കോ​വി​ഡ് ബാ​ധ​യു​ള്ള​താ​യി പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
കോ​വി​ഡ് ബാ​ധി​ച്ച​യാ​ളെ പോ​ത്തു​ക​ല്ലി​ലെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ചാ​ലി​യാ​റി​ന​ക്ക​രെ​യു​ള്ള ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ നാ​ല് കോ​ള​നി​ക​ളി​ലാ​യി 122 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 219 പേ​രെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​തി​ന്‍റെ ഫ​ലം അ​റി​യു​ക. പോ​സി​റ്റി​വാ​യി കാ​ണു​ന്ന​വ​രെ പോ​ത്തു​ക​ല്ലി​ലെ ഗൃ​ഹ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന കോ​ള​നി​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യു​ടെ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ക്യാ​ന്പ്.
നി​ല​ന്പൂ​ർ തഹ​സി​ൽ​ദാ​ർ പി. ​ര​ഘു​നാ​ഥ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വാ​ർ​ഡ് അം​ഗം ത​ങ്ക കൃ​ഷ്ണ​ൻ, വാ​ണി​യം​പു​ഴ വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​ഷാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.