നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​ക​ൾ തു​റ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, July 28, 2021 12:30 AM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​ക​ൾ തു​റ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട റീ​ജ​ണ​ൽ മാ​നേ​ജ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പൂ​ർ​ണ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച ഡി ​കാ​റ്റ​ഗ​റി പ്ര​ദേ​ശ​ങ്ങ​ളി​ലെ ബാ​ങ്ക് ശാ​ഖ​ക​ൾ ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന മാ​ർ​ഗ നി​ർ​ദേ​ശം ലം​ഘി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ല​യി​ലെ എ​ല്ലാ ശാ​ഖ​ക​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ഉ​ത്ത​ര​വി​ട്ട എ​സ്ബി​ഐ മ​ല​പ്പു​റം റീ​ജ​ണ​ൽ ഹെ​ഡി​ന്‍റെ ന​ട​പ​ടി​യി​ൽ, ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​ബി​ഇ​എ) ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഡി ​കാ​റ്റ​ഗ​റി പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ഉ​ച്ച​ക്ക് ര​ണ്ടു വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.