മ​ങ്ക​ട കോ​വി​ഡ് വി​മു​ക്ത​മാ​ക്കാ​ൻ ക​ർ​മ പ​ദ്ധ​തി
Saturday, July 24, 2021 12:57 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളെ കോ​വി​ഡ് വി​മു​ക്ത​മാ​ക്കാ​ൻ ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യൂ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സ്ത്രീ​ക​ളി​ലും കു​ട്ടി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ങ്ങാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ക​ച്ച​വ​ട​ക്കാ​രും ജോ​ലി​ക്കാ​രും പ​രി​ശോ​ധ​നാ​ഫ​ലം കൈ​വ​ശം വ​യ്്ക്ക​ണം. 26 മു​ത​ൽ മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ൽ 15000 കൂ​ടു​ത​ൽ പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കി​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​സ്ഗ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീ​ന ഉ​മ്മ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശ​രീ​ഫ് ചു​ണ്ട​യി​ൽ, അ​ബ്ബാ​സ് പൊ​ട്ടേ​ങ്ങ​ൽ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷം​സു​ദീ​ൻ സി​ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.