ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി യോ​ഗം ചേ​ർ​ന്നു
Saturday, June 12, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കീ​ഴാ​റ്റൂ​ർ, മേ​ലാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
കീ​ഴാ​റ്റൂ​ർ, മേ​ലാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി പ​ദ്ധ​തി രേ​ഖ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു പ​തി​നെ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. തൂ​ത​പ്പു​ഴ​യി​ൽ നി​ന്നു വെ​ള്ളം പ​ന്പ് ചെ​യ്ത് വെ​ട്ട​ത്തൂ​രി​ലെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ എ​ത്തി​ച്ചു തു​ട​ർ​ന്നു വീ​ടു​ക​ളി​ലെ​ത്തും. ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വെ​ട്ട​ത്തൂ​രി​ൽ പൂ​ങ്കാ​വ​നം ഡാം ​സ്ഥി​തി ചെ​യ്യു​ന്ന മൈ​ന​ർ ഇ​റി​ഗേ​ഷ​ന്‍റെ സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ അ​ധി​കാ​രി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ രേ​ഖ​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി​ക്ക് അ​യ​ക്കും. ആ​ലി​പ്പ​റ​ന്പ്, താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള വെ​ട്ടി​ച്ചു​രു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, മൈ​ന​ർ ഇ​റി​ഗേ​ഷ​നി​ലെ​യും ജ​ല​വി​ഭ​വ വ​കു​പ്പി​ലെ​യും അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.