കെഎസ്ഇ​ബി സേ​വ​നം വാ​തി​ൽ​പ്പ​ടി​യി​ൽ
Wednesday, May 12, 2021 12:34 AM IST
മ​ല​പ്പു​റം: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​നി മു​ത​ൽ വൈ​ദ്യു​തി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട. കേ​വ​ലം ഒ​രു ഫോ​ണ്‍ കോ​ളി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാം. ’സേ​വ​നം വാ​തി​ൽ​പ്പ​ടി​യി​ൽ’ എ​ന്ന പ​ദ്ധ​തി തി​രൂ​ർ കെഎ​സ്ഇ​ബി സ​ർ​ക്കി​ളി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മ​റ്റു 31 സെ​ക്ഷ​നു​ക​ളി​ൽ കൂ​ടി മേ​യ് ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞ​താ​യി തി​രൂ​ർ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൾ ക​ലാം അ​റി​യി​ച്ചു. പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ, താ​രി​ഫ് മാ​റ്റ​ൽ, ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റ​ൽ, ഫേ​സ് മാ​റ്റ​ൽ, മീ​റ്റ​റും ലൈ​നും മാ​റ്റി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. 1912 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​ർ വ​ഴി​യും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​വു​ന്ന​താ​ണ്.
കെഎ​സ്ഇബി ജീ​വ​ന​ക്കാ​ർ അ​പേ​ക്ഷ​ക​നെ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് അ​റി​യി​ക്കു​ക​യും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ക​യും ചെ​യ്യും. സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ​പ്പ​റ്റും. ഇ​തി​നു ആ​വ​ശ്യ​മാ​യ അ​പേ​ക്ഷാ ഫീ​സും ചെ​ല​വും ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തു​ക അ​ട​യ്ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന സേ​വ​നം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​വ​ഹി​ച്ചി​രു​ന്നു. തി​രൂ​ർ സ​ർ​ക്കി​ളി​ലെ എ​ല്ലാ സെ​ക്ഷ​നു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ആ​റ​ര ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. കോ​വി​ഡി​ന്‍റെ രൂ​ക്ഷ​ത ക​ണ​ക്കി​ലെ​ടു​ത്തു ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.