അ​ങ്ങാ​ടി​പ്പു​റ​ത്തു മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം
Tuesday, April 13, 2021 1:16 AM IST
അ​ങ്ങാ​ടി​പ്പു​റം: ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ മ​ഴ​യി​ലും കാ​റ്റി​ലും മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. അ​ർ​ധരാ​ത്രി​യോ​ടെ തു​ട​ങ്ങി​യ മ​ഴ​യും കാ​റ്റും കാ​ര​ണം വി​വി​ധ​യി​ട​ങ്ങ​ളി​ലെ വാ​ഴ അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ക്കാ​ൻ ഇ​ട​യാ​യി.
പ​ല​യി​ട​ത്തും മ​ര​ക്കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണു വൈ​ദ്യു​തി നി​ല​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തെ ക​സാ​മി​യ ബേ​ക്ക​റി​യു​ടെ മു​ൻ​വ​ശം നി​ലം​പൊ​ത്തി. ടൗ​ണി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കോ​ട്ട​ക്ക​ൽ- വ​ളാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി പേ​ർ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന ഇ​വി​ടെ രാ​ത്രി ഉ​ണ്ടാ​യ അ​പ​ക​ടം ആ​ള​പാ​യം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ കൊ​ള​ത്തൂ​ർ -പ​ട​പ്പ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്തു.