കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണും
Saturday, January 23, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഢ് രാ​മ​ഞ്ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി യോ​ചി​പ്പി​ച്ച് ആ​ന​മ​ങ്ങാ​ട് മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ്. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ. ഇ​ക്കാ​ര്യ​ത്തി​ൽ മാ​ർ​ച്ചി​ന് മു​ന്പ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തോ​ടൊ​പ്പം ത​ന്നെ മു​ട​ങ്ങി കി​ട​ക്കു​ന്ന ആ​ലി​പ്പ​റ​ന്പ്, താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള തൂ​ത വെ​ട്ടി​ച്ചു​രു​ക്ക് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​തി ല​ഭ്യ​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ന​മ​ങ്ങാ​ട് മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ അ​ലീ​ഗ​ഢ് രാ​മ​ഞ്ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം
ഉ​ദ്ഘാ​ട​നം

മാ​ലാ​പ​റ​ന്പ്: മാ​ലാ​പ​റ​ന്പ് അ​സീ​സി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ഏ​റെ നാ​ള​ത്തെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം 24നു ​വൈ​കി​ട്ടു നാ​ലി​നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ക്കും.
മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ 2018-19 ലെ ​പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാണ് ​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.