ഹൈടെക് സ്കൂ​ള്‍ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Thursday, September 24, 2020 11:35 PM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ഗ​വ. യു​പി സ്കൂ​ളി​ല്‍ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ഹൈ​ടെ​ക് സ്കൂ​ള്‍ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.​

ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​ഴു​വ​ന്‍ ക്ലാ​സ് റൂ​മു​ക​ളും ഡി​ജി​റ്റ​ല്‍ ക്ലാ​സ് റൂ​മു​ക​ളു​യി​രി​ക്കു​മെ​ന്ന് സി .​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.​ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്.​അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ റാ​ണി, കാ​ര​ക്കോ​ണം വാ​ര്‍​ഡ് മെ​മ്പ​ര്‍ സു​ജീ​ര്‍, സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, കു​ന്ന​ത്തു​കാ​ല്‍ കു​മാ​ര്‍, വി.​എ​സ്. ഉ​ദ​യ​ന്‍, പി​ഡ​ബ്ല്യൂ​ഡി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ സ​ത്യ​കു​മാ​ര്‍, പാ​റ​ശാ​ല ബി ​പി​ഒ കൃ​ഷ്ണ​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ്‌ സ​ന​ല്‍​കു​മാ​രി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ രാ​ഘ​വ​ന്‍​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.