ഇ​ന്ത്യ​ൻ നി​ർ​മി​ത കി​യ സോ​ണ​റ്റ് വി​പ​ണി​യി​ൽ
Sunday, August 9, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ നി​ർ​മി​ത സ്മാ​ർ​ട്ട് അ​ർ​ബ​ൻ കോം​പാ​ക്ട് എ​സ്യു​വി സോ​ണ​റ്റ് കി​യ മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ലി​റ​ക്കി. വേ​റി​ട്ടു നി​ൽ​ക്കു​ന്ന രൂ​പ​ക​ൽ​പ്പ​ന​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ സോ​ണ​റ്റി​ലു​ണ്ട്.
ബ്രാ​ൻ​ഡി​ന്‍റെ സി​ഗ്നേ​ച്ച​ർ സ​വി​ശേ​ഷ​ത​ക​ളാ​ണ് ഐ​ക്ക​ണി​ക് ടൈ​ഗ​ർ നോ​സ് ഗ്രി​ൽ, എ​ൽ​ഇ​ഡി, ഡി​ആ​ർ​എ​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ. കി​യ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​യും ദ​ക്ഷി​ണ കൊ​റി​യ​യി​ലെ കി​യ​യു​ടെ ആ​ർ എ​ൻ ഡി ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച​താ​ണ് സോ​ണ​റ്റ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​പു​ല​മാ​യ മാ​ർ​ക്ക​റ്റ് ഇ​ൻ​പു​ട്ടി​നെ തു​ട​ർ​ന്നാ​ണ് സോ​നെ​റ്റ് നി​ർ​മി​ച്ച​തെ​ന്നു നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ
നി​ർ​ത്തി​യി​ട്ടി​രു​ന്ന
കാ​റി​ലി​ടി​ച്ചു

വെ​മ്പാ​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്. പി​ര​പ്പ​ൻ​കോ​ട് കൊ​പ്പം നീ​ന്ത​ൽ കു​ള​ത്തി​നു സ​മീ​പം ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും വെ​മ്പാ​യം ഭാ​ഗ​ത്തേ​യ്ക്ക് വ​രിക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.