നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, July 14, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി.
നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​മാ​സം 7500 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക , നി​ർ​മാ​ണ വ്യ​വ​സാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക , കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ത്ത് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക , തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ സ​സ്പ​ൻ​ഡ് ചെ​യ്യ​ലും റ​ദാ​ക്ക​ലും ഒ​ഴു​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക്ഷോ​ഭം. കെ.​എ. അ​സീ​സ് , എ​ൻ. ആ​ർ. ബൈ​ജു , കെ. ​റ​ഹീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.