ഉ​പ​ഭോ​ക്താ​ക്ക​ള്‍ മാ​സ്ക്ക്അ​ണി​യ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Monday, July 13, 2020 11:30 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ മു​ഴു​വ​ൻ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​രി​ക​ള്‍ മാ​സ്ക്കു​ക​ള്‍ ധ​രി​ച്ചേ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റ് അ​റി​യി​ച്ചു. മാ​സ്ക്ക് ധ​രി​ച്ച് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മേ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ക​യു​ള്ളു എ​ന്നും തീ​രു​മാ​നി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​തി​നാ​യി​രം മാ​സ്ക്കു​ക​ള്‍ ത​യാ​റാ​ക്കി. നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്ഐ സെ​ന്തി​ല്‍​കു​മാ​റി​ന് മാ​സ്ക്ക് ന​ല്‍​കി​ക്കൊ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു നി​ര്‍​വ​ഹി​ച്ചു.