പൂ​ന്തു​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം; ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രേ​യും പോ​ലീ​സി​നെ​യും ത​ട​ഞ്ഞു
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പൂ​ന്തു​റ​യി​ൽ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 250 ഓ​ളം പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി​റ​ങ്ങി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി.​എ​ല്ലാ വ​ഴി​ക​ളും കെ​ട്ടി​യ​ട​ച്ച് ഭ​ക്ഷ​ണ​വും ആ​ശു​പ​ത്രി​യി​ൽ പോ​കാ​നു​ള്ള അ​നു​മ​തി​യും നി​ഷേ​ധി​ച്ച​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ച ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നേ​രം പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. ​പു​ന്തു​റ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം പോ​ലീ​സ്റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ചു.സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ നാ​ലു ദി​വ​സ​മാ​യി പൂ​ന്തു​റ മേ​ഖ​ല​യി​ലെ എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും പു​റ​ത്തേ​ക്കു പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും അ​നു​മ​തി​യി​ല്ല. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചാ​ലും പ​ട്ടി​ണി കി​ട​ന്ന് മ​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മു​ദ്രാ​വാ​ക്യം.ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കു​മ​രി​ച്ച​ന്ത, എ​സ്എം ലോ​ക്ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​യ​വ​രെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്തു​ള്ള ക​ട​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത്. ഈ ​സ​മ​യം മു​ത​ൽ പ​ല​ഭാ​ഗ​ത്താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് തു​ട​ങ്ങി​യി​രു​ന്നു.

എ​ട്ട​ര​യോ​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. അ​വ​രെ ആ​യു​ഷ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ത​ട​ഞ്ഞ​വ​രെ മാ​റ്റാ​നെ​ത്തി​യ പോ​ലീ​സി​നേ​യും ത​ട​ഞ്ഞു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ കൈ​യേ​റ്റം ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല.​തു​ട​ർ​ന്ന് 10 ഓ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പൂ​ന്തു​റ സ്കൂ​ളി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങി. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കു​ക​ട​ന്ന​തോ​ടെ പോ​ലീ​സ് സം​ഘ​മെ​ത്തി. മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. ഇ​തി​നി​ട​യി​ൽ അ​തു​വ​ഴി​യെ​ത്തി​യ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ടി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ട്ടു. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​കെ.​സു​രേ​ഷ് ബാ​ബു, ഡി​സി​പി ദി​വ്യ ഗോ​പി​നാ​ഥ്, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ബി​ൻ​സ​ണ്‍, കൗ​ണ്‍​സി​ല​ർ പീ​റ്റ​ർ സോ​ള​മ​ൻ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പി​രി​ഞ്ഞ് പോ​യി.​ പ്ര​ദേ​ശ​വാ​സി​ക​ളെ മു​ഴു​വ​ൻ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങി​യ​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.