ത​ല​സ്ഥാ​ന​ത്ത് നാ​ലു പേ​ർ​ക്കു കോ​വി​ഡ്
Monday, June 29, 2020 11:30 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ നാ​ലു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു നി​ന്ന് 26 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി(41) ഇ​ദേ​ഹ​ത്തി​ന് എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ത്തി​യ ആ​ൻ​രി​ബോ​ഡി ടെ​സ്റ്റ് പോ​സി​റ്റീ​വാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
കു​വൈ​റ്റി​ൽ നി​ന്ന് 26 ന് ​എ​ത്തി​യ​നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി(38),ദോ​ഹ​യി​ൽ നി​ന്ന് 26 ന് ​എ​ത്തി​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി(33),മ​സ്ക്ക​റ്റി​ൽ നി​ന്ന് 25 ന് ​എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം ന​ഗ​രൂ​ർ സ്വ​ദേ​ശി(60) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ പു​തു​താ​യി 1252 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. 320 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട ്. ജി​ല്ല​യി​ൽ 25912 പേ​ർ വീ​ടു​ക​ളി​ലും 1866 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് ഇ​പ്പോ​ൾ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 58 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. 33 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 191 പേ​രാ​ണ് ഇ​പ്പേ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 246 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. 554 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ യി​ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​പി.​പ്രീ​ത പ​റ​ഞ്ഞു.

മാ​ർ​ക്ക​റ്റു​ക​ളി​ൽ മേ​യ​ർ
പ​രി​ശോ​ധ​ന ന​ട​ത്തി

പേ​രൂ​ർ​ക്ക​ട,കു​മ​രി​ച്ച​ന്ത മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ൾ​കൂ​ട്ട​മു​ണ്ടെ​ന്ന പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു മാ​ർ​ക്ക​റ്റു​ക​ളി​ലും മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു മാ​ർ​ക്ക​റ്റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മേ​യ​ർ പ​റ​ഞ്ഞു. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സ്ഥി​തി​ക്ക് ര​ണ്ട് ദി​വ​സം ഇ​രു മാ​ർ​ക്ക​റ്റു​ക​ളി​ലും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​ണെ​ങ്കി​ൽ ചാ​ല,പാ​ള​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്തി​ന് സ​മാ​ന​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട,കു​മ​രി​ച്ച​ന്ത മാ​ർ​ക്ക​റ്റു​ക​ളി​ലും കൊ​ണ്ട് വ​രു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.​ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ. ശ​ശി​കു​മാ​ർ,ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ എ​സ്.​പ്ര​കാ​ശ്,ജി.​ഉ​ണ്ണി​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നൂ​പ് റോ​യ്,സു​ജി​ത്ത് സു​ധാ​ക​ർ,മി​ത്ര​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.