അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിക്കപ്പെട്ട​യാ​ൾ മ​രി​ച്ചു
Wednesday, April 8, 2020 11:27 PM IST
ക​ഴ​ക്കൂ​ട്ടം: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ഴ​കൂ​ട്ട​ത്തു നി​ന്ന് അ​വ​ശ​നി​ല​യി​ൽ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​യാ​ൾ മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം രാ​ജ​വി​ലാ​സം ത​റ​വാ​ട്ടി​ലെ (പൊ​ട്ട​ക്കു​ളം) പ​രേ​ത​നാ​യ റി​ട്ട. പോ​സ്റ്റ് മാ​ൻ അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ മ​ക​ൻ എ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (59) ആ​ണ് മ​രി​ച്ച​ത്.

അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം ക​ഴ​ക്കൂ​ട്ട​ത്ത് സ്വ​കാ​ര്യ ലോ​ഡ്ജി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ഴ​ക്കൂ​ട്ടം പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ അ​വ​ശ​നാ​യി വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ സ്ഥ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന പോ​ലീ​സു​കാ​ർ ആ​ബു​ല​ൻ​സ് വ​രു​ത്തി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ക​ടു​ത്ത പ​നി​ക്ക് ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​സ്ര​വ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്നു. കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​യ ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ (ക​ഴ​ക്കൂ​ട്ടം ന​വീ​ൻ ഹി​ന്ദി കോ​ള​ജ്, പ്രി​ൻ​സി​പ്പ​ൽ ) വീ​ടാ​യ കൈ​ലാ​സ് ന​ഗ​ർ ശ്രീ​നി​വാ​സി​ലാ​ണ് അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. രാ​ജ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), സ​ര​ള​കു​മാ​രി, സ​ര​സ്വ​തി അ​മ്മ, പ​രേ​ത​രാ​യ വ​സ​ന്ത​കു​മാ​രി, സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ മു​മ്പ് ക​ഴ​ക്കൂ​ട്ട​ത്ത് നേ​താ​ജി റേ​ഡി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. നാ​ട​ക സ​മി​തി​ക​ൾ​ക്ക് ശ​ബ്ദ​വും വെ​ളി​ച്ച​വും ക്ര​മ​പ്പെ​ടു​ത്തു​ന്ന പ്ര​ക​തി ആ​ട്‌​സ് എ​ന്ന സ്ഥാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു.