കോ​വി​ഡ്-19: ജി​ല്ല​യി​ൽ 289 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, April 4, 2020 11:12 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ 289 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.​ഇ​ന്ന​ലെ 938 പേ​ർ 28 ദി​വ​സ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 16689 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 30 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു .
17പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സാ​മ്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യി . 28 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 45 പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 23 പേ​രും പേ​രൂ​ർ​ക്ക​ട മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ 8 പേ​രും നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ എ​ട്ട് പേ​രും കിം​സ് ആ​ശു​പ​ത്രി​യി​ൽ ഏ​ഴു പേ​രും ചേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഏ​ഴു പേ​രും ഉ​ൾ​പ്പെ​ടെ 101 പേ​ർ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
93 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.ഇ​ന്ന് ല​ഭി​ച്ച 172 പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.​ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 86 പേ​രെ​യും വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ 42 പേ​രെ​യും ഐ​എം​ജി ഹോ​സ്റ്റ​ലി​ൽ 45 പേ​രെ​യും വേ​ളി സ​മേ​തി ഹോ​സ്റ്റ​ലി​ൽ 19 പേ​രെ​യും മ​ൺ​വി​ള കോ- ​ഓ​പ്പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ൽ 13 പേ​രെ​യും മാ​ർ ഇൗ​വാ​നി​യോ​സ് ഹോ​സ്റ്റ​ലി​ൽ 173 പേ​രെ​യും വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ 103 പേ​രെ​യും പൊ​ഴി​യൂ​ർ എ​ൽ​പി സ്കൂ​ളി​ൽ 72 പേ​രെ​യും പൊ​ഴി​യൂ​ർ സെ​ന്‍റ് മാ​താ സ്കൂ​ളി​ൽ 73 പേ​രെ​യും നിം​സ് ഹോ​സ്റ്റ​ലി​ൽ 27 പേ​രെ​യും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ക​രു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​കെ 653 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.