നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്നേ​ഹ​കല​വ​റ തു​റ​ന്നു
Sunday, March 29, 2020 12:06 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ഹ അ​ടു​ക്ക​ള ആ​രം​ഭി​ച്ചു.​കീ​ഴാ​യി​ക്കോ​ണം സ്മി​ത ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​മൂ​ഹ പാ​ച​ക​പ്പു​ര ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, അ​സി.​സെ​ക്ര​ട്ട​റി സ​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് പാ​ച​ക​ച്ചു​മ​ത​ല. പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ മു​ഴു​വ​ൻ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തു​ത​ന്നെ​ശേ​ഖ​രി​ച്ച് ന​ൽ​കും.

ആ​വ​ശ്യ​ക്കാ​ർ​ക്ക് വാ​ഹ​ന​ത്തി​ൽ അ​ത​ത് സ്ഥ​ല​ത്ത് ഭ​ക്ഷ​ണ​മെ​ത്തി​ക്കും. ഓ​രോ വാ​ർ​ഡി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സേ​ന രൂ​പീ​ക​രി​ച്ച് പ​ത്തം​ഗ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം സേ​നാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കും. ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഓ​രോ വീ​ട്ടി​ലേ​ക്കും പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ക.

ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ 94 96 040702, 9496040703, 9567454762 എ​ന്നീ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.