ലോ​ക്ക് ഡൗ​ണി​ൽ യു​വാ​വി​ന് പോ​ലീ​സ് മ​ർ​ദ​നം: ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​രവി​ട്ടു
Friday, March 27, 2020 10:59 PM IST
ശ്രീ​കാ​ര്യം : ഡോ​ക്ട​റാ​യ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി മ​ട​ങ്ങ​വേ വ​ഴി​യി​ൽ വ​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഡി​ജി​പി ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​രവി​ട്ടു.
ചെ​മ്പ​ഴ​ന്തി മു​ക്കി​ൽ ക​ട ന്യൂ​റ​യി​ൽ ആ​ദ​ർ​ശ് (38)ആ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​ക്ക് ഡൗ​ൺ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.​ഡ്യൂ​ട്ടി​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ കൊ​ണ്ടാ​ക്കി കാ​റി​ൽ തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ സി​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്നും ലോ​ക്ക​പ്പി​ൽ ഇ​ട്ടു​വെ​ന്നും വി​വ​രം അ​റി​ഞ്ഞു സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഭാ​ര്യ ഡോ. ​അ​ർ​ച്ച​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.​തു​ട​ർ​ന്ന് ഐ​എം​എ വ​ഴി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്നാ​യി​രു​ന്നു സി​ഐ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.​ഇ​ന്ന​ലെ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​ർ​ശി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.