സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Thursday, March 26, 2020 10:57 PM IST
വി​തു​ര : മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശു​ചി​ത്വ വ​ത്ക​ര​ണ​വു​മാ​യി ഇ​റ​ങ്ങി​യ യു​വാ​ക്ക​ൾ​ക്ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ 12 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
വി​തു​ര ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. വി​തു​ര ക​ലു​ങ്ക്, ആ​ന​പ്പാ​റ, ച​ന്ത​മു​ക്ക്, കെ​പി​എ​സ്എം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​ക​രു​ത​ലാ​യി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും ല​ഘു​ഭ​ക്ഷ​ണ​വും ബാ​ങ്ക് ന​ൽ​കി. വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് 200 മാ​സ്കും ബാ​ങ്ക് അ​ധി​കൃ​ത​ർ കൈ​മാ​റി. ഭ​ക്ഷ​ണ​ശാ​ല​ക​ളെ​ല്ലാം അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​തു​ര സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് പൊ​തി​ച്ചോ​റും കു​ടി​വെ​ള്ള​വും ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി.​
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​റ്റാ​പ്പ​ള്ളി, എ. ​വി. അ​രു​ൺ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ട്ര​ഷ​റ​ർ അ​ജി​ത് ജോ​യി, മി​ഥു​ൻ ജോ​മോ​ൻ, വി​ഷ്ണു എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.