കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ 55 കേസു​ക​ൾ
Thursday, March 26, 2020 10:54 PM IST
കാ​ട്ടാ​ക്ക​ട : നി​രോ​ധ​നാ​ജ്ഞ വ​ക​വെ​ക്കാ​തെ കാ​ട്ടാ​ക്ക​ട​യി​ൽ ജ​ന​ങ്ങ​ൾ പൊ​തു നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. ച​ന്ത​യ്ക്കു സ​മീ​പം പോ​ലീ​സി​ന് ആ​ളു​ക​ളെ വി​ര​ട്ടി ഓ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ്, നെ​യ്യാ​ർ ഡാം, ​വി​ള​പ്പി​ൽ​ശാ​ല, മാ​റ​ന​ല്ലൂ​ർ, പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി റോ​ഡി​ലി​റ​ങ്ങി​യ​തി​ന് അ​ൻ​പ​ത്തി അ​ഞ്ചോ​ളം കേ​സു​ക​ൾ ര​ജി​ർ ചെ​യ്തു.​
മു​പ്പ​ത്തി അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ആ​വ​ശ്യ​മി​ല്ലാ​ത്ത നി​സാ​ര കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് പ​ല​രും പു​റ​ത്തു വ​രു​ന്ന​ത്. കാ​ട്ടാ​ക്ക​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് ത​ട​ഞ്ഞു നി​റു​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളോ​ട് എ​വി​ടെ പോ​കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി വെ​റു​തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​കാ​ൻ പെ​ട്രോ​ൾ അ​ടി​ക്കാ​ൻ എ​ന്നാ​യി​രു​ന്നു.
ഒ​ടു​വി​ൽ ഇ​രു​വ​രെ​യും കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് റോ​ഡി​നു വ​ശ​ത്തേ​ക്ക് മാ​റ്റി നി​റു​ത്തി അ​വ​രി​ൽ നി​ന്നും പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നാ​യി കാ​ശ് വാ​ങ്ങി പോ​ലീ​സു​കാ​ര​ൻ വാ​ഹ​ന​വു​മാ​യി പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും പെ​ട്രോ​ൾ നി​റ​ച്ചു വാ​ഹ​ന​വും ബി​ല്ലും ബാ​ക്കി തു​ക​യും തി​രി​കെ ഏ​ൽ​പ്പി​ച്ചു ഇ​വ​രെ തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു. അ​തേ സ​മ​യം പോ​ലീ​സി​ന് നേ​രെ ക​യ​ർ​ത്തു പ്ര​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​വും പൊ​തു ജ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്നു. കാ​ട്ടാ​ക്ക​ട ച​ന്ത നി​റു​ത്തി വ​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​റി​യി​പ്പ് ന​ൽ​കി എ​ങ്കി​ലും വ​ഴി​യോ​ര ക​ച്ച​വ​ട​വും സ്ഥാ​പ​ങ്ങ​ളി​ലെ ക​ച്ച​വ​ട​വും ഇ​വി​ടെ ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്.​
ച​ന്ത​യി​ൽ കൂ​ട്ടം​കൂ​ടി​യ​വ​രെ പോ​ലീ​സ് ര​ണ്ടു ത​വ​ണ വി​ര​ട്ടി ഓ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. വി​ല​ക​യ​റ്റം എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി സി​വി​ൽ സെ​പ്ഷ​ൽ സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി . വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ യ​ഥാ​ർ​ത്ഥ വി​ല തീ​യ​തി വ​ച്ചു പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി . വി​ല​ക​യ​റ്റ​മോ തൂ​ക്ക​ത്തി​ൽ കു​റ​വോ പ​രാ​തി ഉ​ണ്ടാ​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി.