തീ​വ്ര​ത​യേ​റി​യ കൃ​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം: വ​ള്ള​ങ്ങ​ൾ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി
Sunday, February 16, 2020 1:01 AM IST
വി​ഴി​ഞ്ഞം : തീ​വ്ര​ത​യേ​റി​യ കൃ​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ വ​ള്ള​ങ്ങ​ൾ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി. ക​ട​ലി​ൽ കൊ​ല്ലം അ​ഴി​ക്ക​ൽ മു​ത​ൽ വി​ഴി​ഞ്ഞം വ​രെ നീ​ണ്ട​ക​ര - വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​യു​ക്ത പ​ട്രോ​ളിം​ഗി​ലാ​ണ് അ​ന​ധി​കൃ​ത മാ​ർ​ഗ​ത്തി​ൽ തീ​വ്ര​ത​യേ​റി​യ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

തി​വ്ര​ത​യു​ള്ള ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ ബ​ന്ധ​നം വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ത്ത​ര​ക്കാ​രും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ക​ട​ലി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രു​ന്നു, ലൈ​റ്റു​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം മൂ​ലം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ വ​ള്ള​ക്കാ​ർ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​ണ് എ​തി​ർ​പ്പി​ന് കാ​ര​ണം.

സ​ർ​ക്കാ​ർ നി​രോ​ധ​നം നി​ല​വി​ലു​ണ്ടെ​ങ്കി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രു വി​ഭാ​ഗം കൂ​ട്ട​മാ​യെ​ത്തി ലൈ​റ്റു​പ​യോ​ഗി​ച്ചു​ള്ള മീ​ൻ​പി​ടി​ത്തം നി​ർ​ബാ​ധം തു​ട​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​നെ​ത്തു​ന്ന മ​റൈ​ൻ പോ​ലീ​സി​നെ പോ​ലും കൈ​യേ​റ്റം ചെ​യ്യു​ന്ന​തും വ​ർ​ധി​ച്ച​തോ​ട​യാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റൈ​ൻ പോ​ലീ​സ് സു​പ്ര​ണ്ട് കി​ഷോ​ർ കു​മാ​റി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി 12 വ​രെ ക​ട​ലി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ നി​യ​മം ലം​ഘി​ച്ച് മീ​ൻ പി​ടി​ച്ച വ​ള്ള​ങ്ങ​ൾ, ബാ​റ്റ​റി​ക​ൾ, ലൈ​റ്റു​ക​ൾ എ​ന്നി​വ​യും മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള മ​റൈ​ൻ ഫി​ഷിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട​നു​സ​രി​ച്ച് ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നീ​ണ്ട​ക​ര മ​റൈ​ൻ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ സു​നി​ൽ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ്, ഷി​ബു ,ജോ​യി മോ​ൻ, ഗി​രീ​ഷ് ,തീ​ര​ദേ​ശ പോ​ലീ​സ്‌ എ​എ​സ്ഐ രാ​ജു ,ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ റോ​യി, മാ​ർ​ട്ടി​ൻ,മ​നോ​ഹ​ര​ൻ, ഷി​ബു ഗി​ൽ​ബ​ർ​ട്ട്, സു​രേ​ഷ്‌, ശ​ശി,എ​ഡ്വി​ൻ എ​ന്നി​വ​ർ സം​യു​ക്ത പ​ട്രോ​ളിം​ഗി​ൽ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.