ഹ​രി​ത സം​ഗ​മം: ഹ​രി​ത അ​വാ​ര്‍​ഡ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഏ​റ്റു​വാ​ങ്ങി
Friday, January 24, 2020 12:26 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ര്‍​ഡ് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഏ​റ്റു​വാ​ങ്ങി. ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ശു​ചി​ത്വ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രിഎ.​സി.​മൊ​യ്തീ​നി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ഹ​രി​ത അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ മൂ​ന്ന് ഉ​പ​മി​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​മി​ക​വു​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.ച​ട​ങ്ങി​ല്‍ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ന്‍ സീ​മ, സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.