ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, January 22, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കൊ​ല്ല​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ല്ല​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ ഏ​പ്രി​ല്‍ 30 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. എ.​ജെ. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും മാ​ര്‍​ക്ക​റ്റ് റോ​ഡു​വ​ഴി ക​ഴ​ക്കു​ട്ടം ജം​ഗ്ഷ​നി​ല്‍ പ്ര​വേ​ശി​ച്ച് അ​വി​ടെ​നി​ന്നും സ​ര്‍​വീ​സ് റോ​ഡു​വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം. ടെ​ക്ക്നോ​പാ​ര്‍​ക്ക് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്തു​ള്ള സ​ര്‍​വീ​സ് റോ​ഡും മ​റ്റ് സ​മാ​ന്ത​ര പാ​ത​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. ശ്രീ​കാ​ര്യ​ത്തു നി​ന്നും കൊ​ല്ല​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​നി​ല്‍ നി​ന്നും മാ​ര്‍​ക്ക​റ്റ് റോ​ഡു​വ​ഴി തി​രി​ഞ്ഞ് എ.​ജെ. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലൂ​ടെ​യും ചാ​ക്ക ജം​ഗ്ഷ​നി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ എ.​ജെ.​ആ​ശു​പ​ത്രി വ​ഴി​യും പോ​ക​ണ​മെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.