സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഷാ​ഡോ പോ​ലീ​സിനെ പി​രി​ച്ചു വി​ട്ടു
Sunday, December 8, 2019 1:01 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഷാ​ഡോ പോ​ലീ​സ് സം​ഘം പി​രി​ച്ചു വി​ട്ടു. ഷാ​ഡോ പോ​ലീ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ നി​ല​വി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മാ​റ്റി നി​യ​മി​ച്ചു.
നി​ല​വി​ലെ ഷാ​ഡോ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ 26 അം​ഗ ഷാ​ഡോ സം​ഘ​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മാ​റ്റി നി​യ​മി​ച്ച​തെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്.

സൈ​ബ​ർ വി​ദ​ഗ്ധ​ർ അ​ട​ക്ക​മു​ള്ള സം​ഘ​മാ​യി​രു​ന്നു ഷാ​ഡോ പോ​ലീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ങ്ക് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് കേ​സ്, ജ​യി​ൽ ചാ​ടി​യ രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി ബ​ണ്ടി​ചോ​റി​നെ പി​ടി​കൂ​ടി​യ​ത്. ര​ത്ന​വ്യാ​പാരി ഹ​രി​ഹ​ര വ​ർ​മ​യു​ടെ കൊ​ല​പാ​ത​കം, വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള നി​ര​വ​ധി സു​പ്ര​ധാ​ന കേ​സു​ക​ൾ ഷാ​ഡോ സം​ഘം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന മാ​ല പൊ​ട്ടി​ക്ക​ൽ അ​ട​ക്ക​മു​ള്ള മോ​ഷ​ണ കേ​സു​ക​ളും ക​ഞ്ചാ​വ് കേ​സു​ക​ളും ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 2103ൽ ​മ​നോ​ജ് ഏ​ബ്രാ​ഹാം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രി​ക്കേ​യാ​ണ് ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തും ഇ​ല്ലാ​താ​ക്കു​ന്ന​തും ല​ക്ഷ്യ​മാ​ക്കി ഷാ​ഡോ പോ​ലീ​സ് ടീം ​രൂ​പീ​ക​രി​ച്ച​ത്.

ഇ​തി​നു ശേ​ഷം വ​ന്ന ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു വ​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​രി​ട്ടു​ള്ള അ​ധി​കാ​ര പ​രി​ധി​യി​ലാ​യ​തി​നാ​ൽ സി​റ്റി പോ​ലീ​സ് ജി​ല്ലാ പ​രി​ധി​യി​ലെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലേ​യും കേ​സു​ക​ളി​ൽ ഇ​വ​ർ​ക്കു സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഏ​താ​നും നാ​ൾ മു​ൻ​പു ഷാ​ഡോ ടീ​മി​ലെ എ​സ്ഐ സു​നി​ൽ​ലാ​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ചി​രു​ന്നു. അ​തീ​വ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​ണു നി​ല​വി​ലെ ഷാ​ഡോ സം​ഘ​ത്തെ പി​രി​ച്ചു വി​ട്ട​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഷാ​ഡോ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​സ്. നാ​ഗ​രാ​ജ​ൻ- വ​ലി​യ​തു​റ, മ​ണി​ക​ണ്ഠ​ൻ- മ്യൂ​സി​യം, ച​ന്ദ്ര​ചൂ​ഡ​ൻ- പൂ​ജ​പ്പു​ര, ഗോ​പ​കു​മാ​ർ- മ​ണ്ണ​ന്ത​ല, ബി. ​ഗോ​പ​കു​മാ​ർ- വ​ഞ്ചി​യൂ​ർ, വി.​ടി. ല​ഞ്ചു​ലാ​ൽ- ശ്രീ​കാ​ര്യം, കെ.​എ​സ. യ​ശോ​ധ​ര​ൻ- ത​ന്പാ​നൂ​ർ, എ​സ്. അ​രു​ണ്‍​കു​മാ​ർ- ക​ര​മ​ന, ടി.​ജെ. സാ​ബു- നേ​മം, സ​ജി ശ്രീ​കാ​ന്ത്- തി​രു​വ​ല്ലം, സി.​വി. അ​രു​ണ്‍​രാ​ജ്- വ​ലി​യ​തു​റ, എ​സ്. എ​സ്. അ​തു​ൻ- പേ​ട്ട, ഷി​ബു- വി​ഴി​ഞ്ഞം, ഐ. ​ഷം​നാ​ദ്- പേ​രൂ​ർ​ക്ക​ട, സ​ജി​കു​മാ​ർ- കോ​വ​ളം, ര​ഞ്ജി​ത്ത്- മെ​ഡി​ക്ക​ൽ കോ​ള​ജ്, അ​ജി​ത്ത്കു​മാ​ർ- പൂ​ന്തു​റ, കെ.​എ​സ്. പ്ര​ദീ​പ്- ക​ഴ​ക്കൂ​ട്ടം, എ​സ്. വി​നോ​ദ്- ക​ഴ​ക്കൂ​ട്ടം, ര​ഞ്ജി​ത്ത്- ക​ന്േ‍​റാ​ണ്‍​മെ​ന്‍റ്, കെ. ​ഷി​ബു, ബി. ​വി​നോ​ദ്- ഫോ​ർ​ട്ട്, എം. ​മ​നു- തു​ന്പ, എ​സ്.​എ​സ്. നി​തി​ൻ- വ​ട്ടി​യൂ​ർ​ക്കാ​വ്, ര​ജീ​വ്കു​മാ​ർ- തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മാ​റ്റി നി​യ​മി​ച്ചു.