റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് : കീ​രീ​ടം നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്ക്
Wednesday, November 13, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല ചാ​ന്പ്യ​ന്മാ​ർ. 15 സ്വ​ർ​ണ​വും 14 വെ​ള്ളി​യും 13 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 161 പോ​യി​ന്‍റോ​ടെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ആ​റു സ്വ​ർ​ണ​വും 10 വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 93 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും മൂ​ന്നു സ്വ​ർ​ണ​വും നാ​ലു​വെ​ള്ളി​യും എ​ട്ടു​വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 37 പോ​യി​ന്‍റോ​ടെ നെ​ടു​മ​ങ്ങാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.
ചാ​ന്പ്യ​ൻ സ്കൂ​ൾ പ​ട്ടി​ക​യി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ സ്കൂ​ളും റ​ണ്ണേ​ഴ്സ് അ​പ്പും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നാ​ണ്. നാ​ലു സ്വ​ർ​ണ​വും ഏ​ഴു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 46 പോ​യി​ന്‍റു​മാ​യി അ​രു​മാ​നൂ​ർ എം​വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ നാ​ലു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 39 പോ​യി​ന്‍റു​മാ​യി കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ്എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.
നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ല​യി​ലെ ആ​ര്യ​നാ​ട് വി​ആ​ൻ​ഡ് എ​ച്ച്എ​സ്എ​സ് സ​ർ​ക്കാ​ർ സ്കൂ​ൾ ര​ണ്ടു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 22 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മീ​റ്റ് ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു.