പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Wednesday, October 9, 2019 1:20 AM IST
വി​ഴി​ഞ്ഞം: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യും മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ ക​രി​ച്ച​ൽ വി​ള​യി​ൽ അ​ക്ഷ​യ് കു​മാ​റി​ന്‍റെ ഭാ​ര്യ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​നി മ​റി​യം (18) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി ഒ​ൻ​പ​തോ​ടെ പു​ല്ലു​വി​ള കൊ​ച്ചു പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​ത്തി​ലാ​ണ് ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​ക്ഷ​യ് കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​റി​യം ഇ​ന്ന​ലെ​യാ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്.