ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ന്ന​ത് ജാ​മ്യ​മി​ല്ലാ കേ​സ്; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യോ​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, September 20, 2019 1:08 AM IST
തി​രു​വ​ന​ന്ത​പു​രം : ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യോ എ​ന്ന​റി​യി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.​
തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ 14 നു ​വ​നി​താ ഡോ​ക്ട​റെ ചി​ല​ർ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.
2018 ഫെ​ബ്രു​വ​രി 20 നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത്. 2012 ൽ ​കേ​ര​ളം പാ​സാ​ക്കി​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കെ​യേ​റ്റം ചെ​യ്യു​ന്പോ​ൾ 2012 ലെ ​ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ക്ക​ണ​മെ​ന്ന് എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ​യാ​ണ് ക​ഷ്ട​പ്പാ​ടി​ലാ​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ നി​യ​മ സം​ര​ക്ഷ​ണ പ്ര​തി​ക​ര​ണ വേ​ദി ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 2018 ലെ ​ഉ​ത്ത​ര​വ് ക​ർ​ശ​ന​മ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ​ള്ളി​ക്ക​ൽ സം​ഭ​വം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.
പ​ള്ളി​ക്ക​ൽ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.