സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന യു​വ​ത​ല​മു​റ അ​നി​വാ​ര്യം: എ​സ്പി ​ഹ​രി​ശ​ങ്ക​ർ
Monday, August 26, 2019 12:53 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ത തീ​വ്ര​വാ​ദ ത​ത്വ​ശാ​സ്ത്ര​ങ്ങ​ളോ​ടും വ​ർ​ഗീ​യ​ത​യോ​ടും സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന യു​വ​ത​ല​മു​റ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മാ​ന​വി​ക​ത​യ്ക്കും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​ർ​മ്മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വ​രും ത​ല​മു​റ​യെ മ​താ​തീ​ത ചി​ന്ത​ക​ളി​ലേ​ക്ക് ന​യി​ക്ക​ണ​മെ​ന്നും കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​രി​ക്കം കി​പ്സി​സി​ൽ ന​ട​ന്ന യു​ണൈ​റ്റ​ഡ് റി​ലി​ജ​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് (യു​ആ​ർ​ഐ) ദ​ക്ഷി​ണേ​ന്ത്യ റീ​ജി​യ​ൻ യൂ​ത്ത് അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ‍്യ്ത് ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ല്യ പ്ര​ധാ​ന്യം ന​ൽ​കി എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും ത​ത്വ​ങ്ങ​ൾ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തോ​ടെ പ​ഠി​പ്പി​ക്കു​ന്ന​തും മ​നു​ഷ്യ​ർ ക​ല​ർ​പ്പി​ല്ലാ​ത്ത മ​ത വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും ലോ​ക​ത്തെ മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​മെ​ന്നും അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന കേ​ര​ളം മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മാ​ധാ​ന ശാ​ക്തീ​ക​ര​ണ ഗ്ലോ​ബ​ൽ കാ​ന്പെ​യി​ന്‍റെ ഉ​ദ്ഘാ​ട​നം യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ അ​ഖി​ലേ​ന്ത്യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ന്നൈ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് റെ​നി .കെ. ​ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​മാ​ത്യു, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, പി.​എ​സ്.​ജോ​ൺ,നി​ഷ.​വി.​രാ​ജ​ൻ, സൂ​സ​ൻ ഏ​ബ്ര​ഹാം, കെ.​ജി.​മ​ത്താ​യി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ജ​ൻ കോ​സ്മി​ക്, മോ​ഹ​ൻ​ലാ​ൽ, ഡോ. ​ദേ​വി ലാ​ൽ, ഗ്രേ​ഷ്മ.​പി.​രാ​ജു, സ​നൂ​പ് സാ​ജ​ൻ കോ​ശി, ഐ​സ​ക്.​പി.​തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
സ​മാ​പ​ന സ​മ്മേ​ള​നം പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ കോ​പ്പ​റേ​ഷ​ൻ സ​ർ​ക്കി​ൾ നി​ന്നാ​യി 300ൽ ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.