ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
1442027
Sunday, August 4, 2024 10:49 PM IST
പാലോട്: ചെല്ലഞ്ചി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കല്ലറ പാകിസ്ഥാൻമുക്ക് ആഫിയ മൻസിലിൽ അനസ്- ഷാജിറ ദമ്പതികളുടെ മകൻ അസ്ലഹ് (15) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളും ബന്ധുക്കളുമൊത്തു കുളിക്കുന്നതിനിടയിൽ അസ്ലഹ് മുങ്ങി പോകുകയായിരുന്നു. കൂടെയുള്ളവർ രക്ഷപ്പെടുത്തി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മിതൃമല ഗവ. ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അസ്ലഹ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.