എ​മ്മാ​വൂ​സ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ
Monday, April 22, 2024 6:08 AM IST
തി​രു​വ​ന​ന്ത​പു​രം: എ​മ്മാ​വൂ​സ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഈ ​മാ​സം 26നു ​തു​ട​ക്ക​മാ​കും. 26നു ​വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. മു​ഖ്യ​കാ​ർ​മി​ക​ൻ ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ടം​തൊ​ട്ടി​ൽ എം​സി​ബി​എ​സ്.

27ന് ​വൈ​കു​ന്നേ​രം 6.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. 28ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. മു​ഖ്യ​കാ​ർ​മി​ക​ൻ പാ​ലാ രൂ​പ​ത മു​ൻ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല. 5.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.

29, 30, മെ​യ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ മെ​യ് അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​നു വി​ശു​ദ്ധ കു​ർ​ബാ​ന.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. മു​ഖ്യ​കാ​ർ​മി​ക​ൻ പ​രി​യാ​രം സെ​ന്‍റ് മേ​രീ​സ് സെ​മി​നാ​രി ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ.​ജോ​സ​ഫ് ചി​ല​ന്പി​ക്കു​ന്നേ​ൽ എം​സി​ബി​എ​സ്. 7.30ന് ​പ്ര​ദ​ക്ഷി​ണം. 8.30ന് ​സ്നേ​ഹ​വി​രു​ന്ന്.