മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ ദേ​ശീ​യ സാ​മൂ​ഹ്യ​ ശാ​സ്ത്ര ഗ​വേ​ഷ​ണ ശി​ല്പ​ശാ​ല
Sunday, April 21, 2024 6:08 AM IST
മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്‌ ഡി​പ്പാ​ർ​ട്മെ​ന്‍റിന്‍റേ​യും ഐക്യൂഎസിയുടേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ​. സി​റി​യ​ക് മ​ഠ​ത്തി​ൽ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സോ​ഷ്യോ​ള​ജി വി​ഭാ​ഗം പ്രഫ. ഡോ. ​ആ​ന്‍റണി പാ​ല​യ്ക്ക​ൽ, ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ കോ​ളജ് സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​എ​ൻ.ബി. ലേ​ഖ, ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്രേ​റി​യ​ൻ ഡോ. ​ഷി​ഹാ​ബ്,

ലൊ​യോ​ള കോ​ളജി​ലെ സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ആ​ൻ​ഡ്രൂ​സ് മൈ​ക്കി​ൾ, ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ സോ​ഷ്യ​ൽ​വ​ർ​ക്ക്‌ വി​ഭാ​ഗം അ​ധ്യാ​പി​ക മ​ഞ്ജു മേ​രി ജോ​സ് എ​ന്നി​വ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

സാ​മൂ​ഹ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ൽ നി​ർ​മിത ബു​ദ്ധി​യു​ടെ സ്വാ​ധീ​ന​വും പ​രി​ണാ​മ​വും എ​ന്ന മേ​ഖ​ല​യി​ലും ചർച്ചകൾ നടന്നു.