സ്വാ​ന്ത​ന മാ​ന​സി​കാ​രോ​ഗ്യം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Sunday, April 21, 2024 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്തും ക​ളി​യി​ക്കാ​വി​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഞ്ചി​ൽ കാ​ത്തോ​ലി​ക് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നാ​ഞ്ചി​ൽ കാ​ത്തോ​ലി​ക് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​. മേ​രി പെ​ല്സി​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ന്ത്വ​ന മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ക​മ്യൂ​ണി​റ്റി വ​ർ​ക്ക​ർ സ​ത്യം കു​മാ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

നാ​ഞ്ചി​ൽ കാ​ത്ത​ലി​ക് കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു ട്രെ​യി​നി ശ്രീ​ജ സ്വാ​ഗ​ത​വും പു​ഷ്പ​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു.