അടൂർ പ്രകാശിനു വോട്ടുചോദിച്ച് രേവന്ദ് റെഡ്ഡി
Friday, April 19, 2024 1:31 AM IST
ക​ല്ല​റ: ഈ ​പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ൽനി​ന്നും ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ തെര​ഞ്ഞെ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ്, അ​ത് രാ​ഹു​ൽ​ഗാ​ന്ധി ആ​യി​രി​ക്കു​മെ​ന്നു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ക​ല്ല​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രേ​വ​ന്ത് റെ​ഡ്ഢി. ഇ​ന്ത്യാ മു​ന്ന​ണി 275ൽ ​കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ലു​ങ്കാ​ന​യി​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വും കു​ടും​ബ​വും ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ മ​റ്റൊ​രു പ​തി​പ്പാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും ന​ട​ത്തു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മുൻ എംഎൽഎ കെ.​എ​ൻ.എ. ​ഖാ​ദ​ർ, അ​ടൂ​ർ പ്ര​കാ​ശ്, അ​ഡ്വ. എ​ൻ. അ​നി​ൽ​കു​മാ​ർ ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, ഇ ​ഷം​സു​ദ്ദീ​ൻ, ആ​നാ​ട് ജ​യ​ൻ, സു​ശീ​ല​ൻ, ബി​നു ഷൗ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.